00:00
03:46
ധേ ഹേ ഹേ ഹെ
ഓ ഓ, ഹേ
പെയ്യും നിലാവുള്ള രാവിൽ ആരോ, ആരോ
ആമ്പൽമണിപ്പൂവിനുള്ളിൽ വന്നേ, ആരോ
വാർമേഘവും വെൺതാരവും
മഞ്ഞും കാറ്റും കാണാതെ താനേ വന്നേ
മായാമോഹം
ഇരുമിഴികളിലണിവിരലൊടു തൂവുന്നു പൂവിൽ ആരോ
♪
വേനൽക്കിനാവിൻ തൂവൽ പൊഴിഞ്ഞേ
കാണാതെ നിന്നിൽ ചേരുന്നതാരോ
തൂമാരിവില്ലിൻ ചായങ്ങളാലേ
ഉള്ളം തലോടാൻ കൈ നീട്ടിയാരോ
കാതോരം വന്നോരോ നിമിഷത്തിൽ ഈണങ്ങൾ മൂളും ആരോ
മൗനം പോലും തേനായേ മാറ്റും ആരോ
മേഘം പോലെ
മഴനീർക്കുടമനുരാഗം തോരാതെ തന്നേ ആരോ
രാത്തീരത്തിൻ ആമ്പൽപ്പൂവോ?
മാനത്തെ മോഹത്തിങ്കളോടു ചേരും നേരം
പ്രേമത്തിന്നാദ്യ സുഗന്ധം
ഇരവതിൻ മിഴികളോ
ഇവരെ നോക്കി നില്ക്കുമിഴമുറിയാ കാവൽ പോലെ
ആരോ ദൂരെ ആത്മാവിൻ ഗീതം പാടും
ഏതോ മേഘം
മഴനീർക്കുടമനുരാഗം തോരാതെ പെയ്യുന്നേറെ